കൗൺസലർ നിയമനം
ഫാമിലി കൗൺസലിംഗ് സെൻ്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസലർമാരെ നിയമിക്കുന്നു. 30 ന് മുകളിൽ പ്രായമുള്ള, ക്ലിനിക്കൽ/കൗൺസിലിംഗിലോ അപ്ലൈഡ് സൈക്കോളജിയിലോ സ്പെഷ്യലൈസേഷനോടെ സൈക്കോളജിയിൽ ബിഎ/ ബിഎസ്‌സി, എംഎ/എംഎസ്‌സി സൈക്കോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്ഏപ്രിൽ ഏഴിനകം അപേക്ഷിക്കാം.മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ആശുപത്രി/ക്ലിനിക്കിൽ കുറഞ്ഞത് മൂന്നോ അഞ്ചോ വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും ഫാമിലി ആൻ്റ് റിലേഷൻഷിപ്പ് കൗൺസിലിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്കും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, വയനാട്, ജില്ലാ കോടതി സമുച്ചയത്തിന് സമീപം, കൽപ്പറ്റ എന്ന വിലാസത്തിൽ അപേക്ഷ നൽകാം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഗവ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ നിയമനം
മാനന്തവാടി ഗവ. മെഡിക്കൽ കോളെജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രറേറ്റർ (അനാട്ടമി, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഫാർമക്കോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ), ജൂനിയർ റസിഡൻന്റ്തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടിസിഎംസി /കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി ആന്റ് യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവർത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ കാർഡ്, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഏപ്രിൽ ഒൻപതിന് രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, വയനാട്District Information Officer,Civil Station, Kalpetta, WayanadPhone: 04936 202529email- diowayanad@gmail.com