സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. പവന് 200 രൂപ കുറഞ്ഞ് നിലവിലെ വില 66,280 രൂപയായി. ചൊവ്വാഴ്ചയും വില കുറയുകയും, ഇതോടെ നാലുദിവസത്തിനിടെ സ്വർണവിലയിൽ മൊത്തം 2200 രൂപയുടെ ഇടിവ് രേഖപ്പെടുകയും ചെയ്തു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
ഗ്രാമിന് 25 രൂപയാണ് കുറവ്, അതായത് ഗ്രാമിന് നിലവിൽ 8285 രൂപയാണ് വില.കഴിഞ്ഞ ആഴ്ച വരെ റെക്കോർഡുകൾ തകർത്ത് ഉയരങ്ങളിലെത്തിയ വില വ്യാഴാഴ്ച 68,480 രൂപയിലെത്തിയ ശേഷമാണ് ഇടിയാരംഭിച്ചത്. വെള്ളിയാഴ്ച മുതലാണ് ഈ പതിവ് ഇടിവ് ആരംഭിച്ചത്. ഓഹരി വിപണിയിലെ അസ്ഥിരതയും, അന്തർദേശീയ തലത്തിൽ രൂപപ്പെടുന്ന സാമ്പത്തിക തര്‍ക്കങ്ങളും ഈ ഇടിവിന് കാരണം.അമേരിക്കയുടെ പകരച്ചുങ്ക നീക്കങ്ങൾ ആഗോള വിപണിയിൽ വ്യാപാര യുദ്ധത്തിന്റെ ഭീഷണിയിലേക്ക് നയിക്കുമോ എന്ന ആശങ്കയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.