എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാതെ തോറ്റ വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകളും പുനഃപരീക്ഷയും; വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനംഎട്ടാം ക്ലാസിലെ പരീക്ഷാ ഫലത്തില്‍ മിനിമം മാർക്ക് നേടാനാകാതെ തോറ്റ വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകളും പുനഃപരീക്ഷയും സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

**വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മിനിമം മാർക്ക് അടിസ്ഥാനത്തില്‍ നടന്ന പരീക്ഷാ ഫലമാണ് ഇന്നലെ പ്രഖ്യാപിച്ചത്. 2241 സ്കൂളുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ തോല്‍വിയാണ് (6.3%), ഏറ്റവും കുറവ് കൊല്ലത്ത്. ഹിന്ദിയിലാണ് കൂടുതല്‍ കുട്ടികള്‍ പരാജയപ്പെട്ടത്, ഇംഗ്ലീഷിലാണ് കുറവ്.30% മാർക്കാണ് ഓരോ വിഷയത്തിലും യോഗ്യതയ്ക്ക് പരിഗണിക്കുന്നത്. പരീക്ഷയില്‍ തോറ്റ കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയിക്കാനും, ഏപ്രില്‍ 8 മുതല്‍ 24 വരെ അവര്‍ക്ക് മാത്രം പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് ക്ലാസ് സമയം. പുനഃപരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെയും ഫലം ഏപ്രില്‍ 30ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.അതേസമയം, അടുത്ത അധ്യായനവർഷം ഏഴാം ക്ലാസിലും മിനിമം മാർക്ക് സംവിധാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും, രക്ഷിതാക്കളുടെ പിന്തുണ ഉറപ്പാക്കാനും കഠിനമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ലഹരിവിരുദ്ധ പ്രചാരണത്തിനായി പുതിയ പദ്ധതി അടുത്ത അധ്യായനവർഷം മുതല്‍ തുടങ്ങാനുമാണ് തീരുമാനം.