വാഹനങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഇനി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താല്‍ മതി; ആര്‍സി നല്കുന്ന രീതി അവസാനിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്മോട്ടോര് വാഹന വകുപ്പ് vozതുജനങ്ങള്‍ക്ക് നേരിട്ട് ആര്‍സി (റജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്) നല്കുന്ന സംവിധാനം അവസാനിപ്പിച്ചു. ഇനി മുതല്‍ വാഹനമാലികര് തങ്ങളുടെ ആര്‍സി സര്‍ട്ടിഫിക്കറ്റ് പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് സ്വയം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
എങ്ങനെ ആര്‍സി ഡൗണ്‍ലോഡ് ചെയ്യാം?
പരിവാഹന്‍ പോര്‍ട്ടലിലെ “Print Registration Certificate” എന്ന ഓപ്ഷനില്‍ കയറി വാഹനത്തിന്റെ ഷാസി നമ്പറിന്റെ അവസാന അഞ്ച് അക്കങ്ങള്‍ നല്‍കുക.വാഹനവുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്കി പ്രിന്റ് എടുക്കാം.പിവിസി കാര്‍ഡിലോ സാധാരണ പേപ്പറിലോ ആര്‍സി പ്രിന്റ് എടുക്കാന്‍ കഴിയും.ഡിജിറ്റല്‍ മാദ്ധ്യമങ്ങള്‍ വഴി ലഭ്യത:ഡിജിലോക്കറും എം-പരിവാഹന്‍ ആപ്ലിക്കേഷനും വഴി ഇലക്ട്രോണിക് ആര്‍സി ലഭ്യമാണ്.തുടര്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കുമ്പോള്‍, വാഹന്‍ സിറ്റിസണ്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആ ആര്‍സി അപ്ലോഡ് ചെയ്യേണ്ടതുണ്ട്.പ്രത്യേക ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:എച്ച്എസ്ആര്‍പി ഫിറ്റ്മെന്റ് അപേക്ഷകള്‍ക്ക്, ഫിറ്റ്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ആര്‍സി ഡൗണ്‍ലോഡ് ചെയ്യാനാകൂ.ഇ-ചെല്ലാന്‍ അല്ലെങ്കില്‍ ചെക്ക് റിപോര്‍ട്ട് തീര്‍പ്പാക്കിയ ശേഷമേ ആര്‍സി ലഭ്യമാവുകയുള്ളൂ.പൗരന്മാര്ക്ക് സൗകര്യപ്രദമായ രീതിയിലായി സര്‍ക്കാര്‍ പ്രവര്‍ത്തനം മാറ്റുന്നതിന്റെയും ഡിജിറ്റലൈസേഷനെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം.