ഇന്ന് കേരളത്തിൽ ഒരു പവന്‍ സ്വർണം 520 രൂപയുടെ വർധനവോടെ 66,320 രൂപയിലെത്തി. ഗ്രാമിന് 65 രൂപയുടെ വർധനവോടെ വില 8,290 രൂപയായി. വില കൂടുന്നതിന് പുറകിലുള്ള കാരണം മാത്രമല്ല, അതിന്റെ ഭാവിയും വലിയ ചർച്ചയാകുകയാണ്.സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്, ലോകമാകെയുള്ള കേന്ദ്രബാങ്കുകൾ സ്വർണ്ണത്തിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
പണപ്പെരുപ്പം, പലിശനിരക്ക് കുറയല്‍, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയെ തുടർന്നാണ് ഈ നീക്കം. 2024ല്‍ മാത്രം 1,045 മെട്രിക് ടണ്‍ സ്വർണം കേന്ദ്രബാങ്കുകൾ കൈവരിച്ചു. യുഎസ് ഡോളറിന്റെ ആധിപത്യം കുറയ്ക്കാനുള്ള ലക്ഷ്യത്തോടെ ചൈന തുടങ്ങിയ ഈ നീക്കം, മറ്റ് രാജ്യങ്ങളും പിന്തുടരുന്നുണ്ട്.