ട്രാവൽ കാർഡുമായി കെ.എസ്.ആർ.ടി.സി വീണ്ടും

കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് വീണ്ടും യാത്രക്കാരിലേക്കെത്തിക്കുന്നു. ഇനി മുതൽ ബസുകളിൽ യാത്രചെയ്യുമ്പോൾ ഓൺലൈൻ ഇടപാടുകൾ വഴി പേയ്മെന്റ് ചെയ്യാം. പുതിയതായി ഒരുക്കിയ ടിക്കറ്റ് മെഷീനുകൾ ഇതിനായി സംസ്ഥാനത്തെ ആറ് ജില്ലകളിൽ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.കാർഡ് വിലയും ഉപയോഗമുറയുംട്രാവൽ കാർഡിന്റെ വില 100 രൂപയാണ്.കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ബസിലെ കണ്ടക്ടർമാരിലും നിന്ന് കാർഡ് സ്വന്തമാക്കാം.50 രൂപ മുതൽ 2000 രൂപവരെ ചാർജ് ചെയ്ത് ഉപയോഗിക്കാം.കാർഡ് ഉടമതന്നെ ഉപയോഗിക്കണമെന്നില്ല – മറ്റ് യാത്രക്കാർക്കും കൈമാറാം.റീചാർജ് സൗകര്യവും കമ്മീഷനുംബസിനുള്ളിൽ തന്നെ കാർഡ് റീചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഓരോ കാർഡിന്റെ വിൽപ്പനയ്ക്കും 10 രൂപയുടെ കമ്മീഷൻ കണ്ടക്ടർമാർക്ക് ലഭിക്കും.തകരാറുകൾക്കും പരിഹാരമുണ്ട്സാങ്കേതിക തകരാർ മൂലം കാർഡ് പ്രവർത്തനരഹിതമാകുന്ന പക്ഷത്ത്, യാത്രക്കാർ അപേക്ഷ നല്‍കിയാൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ കാർഡ് ലഭിക്കും.എന്നാൽ പൊട്ടലോ ഒടിയലോ ഉണ്ടായാൽ കാർഡ് മാറ്റിനൽകില്ല.പുതിയ സംവിധാനത്തിൽ നിന്ന് എന്ത് ലഭിക്കും?നേരത്തെ സാങ്കേതിക പ്രശ്നങ്ങളും പ്രായോഗിക തടസ്സങ്ങളും കാരണം പിൻവലിക്കേണ്ടിവന്ന ട്രാവൽ കാർഡ് സംവിധാനം, പുതിയ മെഷീനുകൾക്കൊപ്പം കൂടുതൽ സ്ഥിരതയോടെയാണ് തിരിച്ചെത്തുന്നത്. യാത്രക്കാർക്ക് സാമ്പത്തികമായി എങ്ങനെ ഉപകാരപ്പെടും എന്നത് സംബന്ധിച്ചുള്ള വിശദീകരണം ഉടൻ അറിയിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version