തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ, കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. വരും മണിക്കൂറുകളിൽ ഇത് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
പിന്നീട് വടക്ക്-വടക്ക് കിഴക്ക് ദിശയിലേക്കും സഞ്ചരിച്ച് ശക്തി കുറഞ്ഞേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്.ഇടിമിന്നലിനുള്ള ജാഗ്രത നിർദേശങ്ങൾ:ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് മാത്രമല്ല, വൈദ്യുത–ആശയവിനിമയ ശൃംഖലകൾക്കും വീടുകളിലെ വൈദ്യുതോപകരണങ്ങൾക്കുമെതിരെ ഗുരുതരമായ ആഘാതം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ ഉപയോഗത്തിൽ കരുതലും ആവശ്യമാണ്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിക്കുന്നു.