സ്വർണവിലയിൽ ചരിത്രം സൃഷ്ടിച്ച് വൻ വർധനവ്. കേരളത്തിൽ ഇന്നത്തെ വ്യാപാരത്തിൽ ഒരു പവന്‍ സ്വർണത്തിന് 2,160 രൂപയുടെ വർധനയോടെ വില 68,480 രൂപയായി. എന്നാൽ പണിക്കൂലി അടക്കം കുറഞ്ഞത് 74,000 രൂപയ്ക്കാണ് ഇപ്പോൾ ഒരു പവൻ സ്വർണം ലഭിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വിലക്കുതിപ്പിന് പിന്നിൽ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവയുദ്ധമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഒരു ദിവസംകൊണ്ട് 100 ഡോളറിലേറെയും ഉയർന്ന് 3,126 ഡോളറിൽ എത്തി. അതേസമയം, രൂപയുടെ വിനിമയ നിരക്ക് 86.23ൽ തുടരുന്നു.വില കുറയുമെന്ന് പ്രതീക്ഷിച്ച് അഡ്വാൻസ് ബുക്കിംഗ് നടത്തിയ വ്യാപാരികൾക്കിതൊരു വലിയ സാമ്പത്തിക നഷ്ടമായി മാറിയിരിക്കുകയാണ്. ഇന്നലെയും 520 രൂപയുടെ വർധനവ് രേഖപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളിൽ മാത്രമെ സ്വർണവില 2,680 രൂപയിലേറെയും ഉയർന്നത്.നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 8,560 രൂപയും, 18 കാരറ്റ് സ്വർണത്തിന് 7,050 രൂപയും ആണ് വിപണി വില. വെള്ളിയുടെയും വില കൂടിയിട്ടുണ്ട് – ഒരു ഗ്രാം 105 രൂപ.ഏപ്രിൽ മാസത്തിലെ ദിനംപ്രതി വിലപരിവർത്തനങ്ങൾ നോക്കിയാൽ സ്വർണവില വലിയ തോതിൽ മാറ്റപ്പെട്ടിരിക്കുന്നതായി വ്യക്തമാണ്. തുടക്കത്തിൽ വില ഉയർന്നെങ്കിലും പിന്നീട് കുറവുണ്ടായിരുന്നുവെന്നും, ഇപ്പോൾ വീണ്ടും കുതിച്ചുയർന്നതാണെന്നും രേഖകളിൽ കാണാം.