മാനന്തവാടി: കേരള-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബാവലി മഖാമിൽ വിശ്വാസത്തെയും ഐക്യത്തെയും പ്രതീകമാക്കി ആണ്ട് നേർച്ച സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ആത്മീയ പരിപാടിയിൽ ജാതിമത ഭേദമന്യേ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
സയ്യിദ് ബാവ അലി (റ) തങ്ങളുടെ പേരിലുള്ള നേർച്ചയിൽ പ്രമുഖ സദാത്തുകളും ഇസ്ലാമിക പണ്ഡിതരും പങ്കുചേർന്നു. ഖത്‌മുൽ ഖുർആന് പരിപാടിക്ക് സയ്യിദ് മുജീബ് തങ്ങൾ (കൽപ്പറ്റ) നേതൃത്വം നൽകി. മഖാം സിയാറത്തിന് ശൈഖുനാ വി മൂസ്സക്കോയ ഉസ്താദും നേതൃത്വം വഹിച്ചു. ആത്മീയ സദസ്സ് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ ഉസ്താദ് ഉദ്ഘാടനം ചെയ്തു.മഹല്ല് സെക്രട്ടറി എം.കെ. ഹമീദലി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ഇബ്രാഹിം ദാരിമി വെണ്ണിയോട് അദ്ധ്യക്ഷത വഹിച്ചു. ജംഷീർ ബാഖവി ഉദ്ബോധന പ്രസംഗം നടത്തി. മൗലീദ് പാരായണത്തിന് ശൈഖുനാ ഹൈദർ ഫൈസി പനങ്ങാക്കര നേതൃത്വം നൽകി.പാണക്കാട് സയ്യിദ് ശഹീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് മനാഫ് തങ്ങൾ ഹൈദറൂസി ഒണ്ടയങ്ങാടി, സയ്യിദ് അബ്ദു റഊഫ് ബുഖാരി പുലിക്കാട്, എം. ഹസ്സൻ ഉസ്താദ്, അബ്ദുൽ റഷീദ് ബാഖവി, കുഞ്ഞാലൻ സഖാഫി നിലമ്പൂർ, റാഷിദ് ഗസ്സാലി ഫൈസി, എം.യു. ഷംസുദ്ദീൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.നേർച്ചയ്ക്ക് ആശംസകൾ നേർന്നു.