ടൗണ്‍ഷിപ്പ് നിര്‍മാണഭൂമിയില്‍ പ്രതിസന്ധി; ഇന്ന് മുതല്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരത്തില്‍

വയനാട് ഉരുള്‍പൊട്ടലിൽ ദുരന്തമുണ്ടായ പ്രദേശത്തെ പുനരധിവാസത്തിനായി ആരംഭിച്ച ടൗണ്‍ഷിപ്പ് പദ്ധതിയുടെ ഭൂമിയില്‍ ഇന്ന് തൊഴിലാളികളുടെ ശക്തമായ സമരം ആരംഭിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരത്തിലേര്‍പ്പെട്ടത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ടൗണ്‍ഷിപ്പ് നിര്‍മാണം ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയന്‍ സത്യാഗ്രഹ സമരത്തിന് നേതൃത്വം നല്‍കുന്നത്.നീതിയും ന്യായവും ആവശ്യപ്പെട്ട് സമരം ആരംഭിച്ച തൊഴിലാളികള്‍ ഉടന്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വൈകിയാല്‍ ശക്തമായ പ്രതിഷേധത്തിലേക്കാണ് സംഘടനകള്‍ നീങ്ങുകയെന്ന് മുന്നറിയിപ്പും നല്‍കി. വീടുകളുടെ നിര്‍മാണത്തിന് മുന്‍പുള്ള തറശേരിക്കല്‍, റോഡ് നിര്‍മ്മാണം തുടങ്ങിയ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ഏറ്റെടുത്ത് ആരംഭിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version