കേരളത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് വാഹനമോടിക്കാനുള്ള ലൈസന്‍സ് നേടുന്നത് ഇപ്പോഴും വലിയ വെല്ലുവിളിയായി തുടരുകയാണ്. നൂറായിരം പ്രശ്നങ്ങളാണ് ലൈസന്‍സ് നേടാനുള്ള യാത്രയിൽ ഇവര്‍ നേരിടുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
പരിശീലിപ്പിക്കാൻ ആവശ്യമായ വാഹനങ്ങളും പരിശീലകരും ഇല്ലാത്തതാണ് പ്രധാന പ്രശ്നം.സംസ്ഥാനത്തെ നിരവധി ഭിന്നശേഷിയുള്ളവര്‍ തങ്ങളുടെ ലൈസന്‍സ് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് എടുക്കുന്നത്. കേരളത്തില്‍ ഇവർക്കായി പ്രത്യേക പരിശീലന സംവിധാനങ്ങളോ, ഡ്രൈവിങ് ടെസ്റ്റിൽ പരിഗണനയോ, സൗകര്യപ്രദമായ വാഹനങ്ങളോ ഒരുക്കിയിട്ടില്ല.ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നവരും, സ്വയംവാഹന യാത്രയിലൂടെ ജീവിതം എളുപ്പമാക്കാൻ കഴിയാതെ നിൽക്കുന്നവരും അനേകമാണ്. ലേണിങ് ടെസ്റ്റിനായി ചെന്നാൽ തന്നെ ഉദ്യോഗസ്ഥർ “നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാവില്ല, ലൈസന്‍സ് കിട്ടാനാവില്ല” എന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും നിരവധി പരാതികളുണ്ട്.വികലാംഗ അസോസിയേഷന് ഓഫ് ഇന്ത്യയുടെ വക്താക്കള്‍ പറയുന്നു, നിവേദനങ്ങള്‍ പലതവണ നല്‍കിയിട്ടും കാര്യമായ മാറ്റം വന്നിട്ടില്ല. ഈ അവഗണന നിലനില്‍ക്കുന്നത് കടുത്ത സാമൂഹിക നീതിന്യായവ്യവസ്ഥയ്ക്കെതിരായുള്ളതാണെന്ന് സംഘടന ആരോപിക്കുന്നു.അതേസമയം, മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നു – സുരക്ഷ മുന്‍നിര്‍ത്തിയാണ് ലൈസന്‍സ് അനുവദിക്കുന്നത്, അതിനാല്‍ വളരെ ഏറെ വൈകല്യം ഉള്ളവര്‍ക്ക് മാത്രം നിയന്ത്രണങ്ങളുണ്ടാകാം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ആവശ്യമില്ലെന്നും, ലൈസന്‍സുള്ളവര്‍ക്ക് ശരീരാവസ്ഥക്കനുസരിച്ച് വാഹനത്തില്‍ രൂപമാറ്റം വരുത്താവുന്നതാണ് എന്നും വകുപ്പ് വ്യക്തമാക്കി.റജിസ്റ്റർ ചെയ്ത മാറ്റങ്ങൾക്കായി അംഗീകൃത കിറ്റുകള്‍ നിലവിലുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് എല്ലാ സഹായങ്ങളും വകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭ്യമാക്കുമെന്ന് അധികാരികള്‍ പറയുന്നു. എന്നാലും നിലവിലുള്ള സാഹചര്യത്തില്‍ പലരുടെയും സ്വാതന്ത്ര്യമായ ജീവിതം ഇന്നും വഴിപോക്കാണ്.