വഖഫ് ഭൂമികളുമായി ബന്ധപ്പെട്ട നിയമത്തിൽ സുപ്രിംകോടതി കേന്ദ്രസർക്കാറിന് നിർണായകമായ നിർദ്ദേശങ്ങൾ നൽകി. നിലവിൽ വഖഫായി പ്രഖ്യാപിച്ച ഭൂമികൾ അത്തരം നിലയിൽ തുടരണമെന്നതാണ് സുപ്രിംകോടതിയുടെ സുപ്രധാന നിർദേശം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
വഖഫ് ആസ്ഥാനങ്ങളായോ രേഖാപരമായോ അടയാളപ്പെടുത്തിയ സ്വത്തുക്കൾക്ക് ഡീ-നോട്ടിഫിക്കേഷൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.വഖഫ് സ്വത്തുകൾ വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്കില്ലെന്നും അതിനാൽ നിലവിലുള്ള അവസ്ഥ നിലനിൽക്കണമെന്നും കോടതി നിർദേശിച്ചു. വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും അംഗങ്ങളിൽ, എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ, മറ്റ് എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും സുപ്രിംകോടതി വിധിയിൽ വ്യക്തമാക്കുന്നു.തർക്കഭൂമികളുമായി ബന്ധപ്പെട്ട അന്വേഷണ സമയത്ത്, അതെന്തായാലും വഖഫ് ഭൂമിയാണെന്ന് കണക്കാക്കരുതെന്നും അതിനുള്ള വ്യവസ്ഥ പ്രാബല്യത്തിൽ വരുത്താനാകില്ലെന്നും കോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു.