ലക്ഷക്കണക്കിന് വനിതകള്‍ക്ക് തൊഴില്‍ സൃഷ്ടിച്ച് കുടുംബശ്രീക്ക് ശ്രദ്ധേയ നേട്ടം

സംസ്ഥാനത്ത് 3.23 ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ഒരുക്കി കുടുംബശ്രീസംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന സംരംഭമേഖലയിലുണ്ടായ ഗണ്യമായ പുരോഗതിയാണ് 3.23 ലക്ഷം വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

വ്യക്തിഗതമായും ഗ്രൂപ്പ് സംരംഭങ്ങളായും ആകെ 1,63,458 സംരംഭങ്ങളാണ് രൂപീകരിച്ചത്. 1,13,626 വ്യക്തിഗത സംരംഭങ്ങളും 49,832 ഗ്രൂപ്പ് സംരംഭങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഫെബ്രുവരിയില്‍ ആരംഭിച്ച പ്രത്യേക ക്യാംപയിനായ കെ-ലിഫ്റ്റ് വഴിയും 34,422 പുതിയ സംരംഭങ്ങള്‍ രൂപപ്പെട്ടു. ഇതിലൂടെ മാത്രം 61,158 പേര്‍ക്ക് ജോലി ലഭിച്ചതായി അധികൃതർ അറിയിച്ചു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണമാണ് കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം. ഉത്പാദനം, സേവനം, വ്യാപാരം, ഭക്ഷ്യസംസ്‌കരണ മേഖലകൾ തുടങ്ങി വിവിധ മേഖലയിലായി വനിതകള്‍ സംരംഭകര്‍ ആയി മാറുകയാണ്.69,484 സംരംഭങ്ങള്‍ ഉത്പാദന മേഖലയിലും 49,381 എണ്ണം സേവന മേഖലിലുമാണ്. ഭക്ഷ്യോത്പാദനത്തിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും ഭക്ഷ്യ സംസ്‌കരണത്തിലും വലിയ മുന്നേറ്റമാണ് കുടുംബശ്രീയുടെ ഭാഗത്തു നിന്നും നടന്നത്. 2685 സംരംഭങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യ സംസ്‌കരണ മേഖലയിലുണ്ട്.4438 ഹരിതകര്‍മസേനയിലായി 35,214 വനിതകള്‍ ഇന്ന് ആജീവനോപാധിയുമായി ബന്ധപ്പെട്ട് വരുമാനം സമ്പാദിക്കുന്നു. കെട്ടിട നിര്‍മാണം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഹൗസ് കീപ്പിങ്, ഡ്രൈവിംഗ് സ്കൂൾ തുടങ്ങി മറ്റ് നിരവധി മേഖലകളിലും കുടുംബശ്രീ വനിതാ സംരംഭകര്‍ സജീവമാണ്.പാവപ്പെട്ടവര്‍ക്ക് 20 രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന 1028 ജനകീയ ഹോട്ടലുകള്‍ വഴി 5000 വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചു. ബ്രാൻഡഡ് കഫേകളും പ്രീമിയം റെസ്റ്റോറന്റുകളും കൂടി സംരംഭവിപുലീകരണത്തിന്റെ ഭാഗമാണ്. വയോജനപരിചരണത്തിലൂടെ 605 പേർക്ക് തൊഴില്‍ ലഭിച്ച ‘കെ4കെയർ’ പദ്ധതിയും കുടുംബശ്രീയുടെ സുപ്രധാന പദ്ധതികളിലൊന്നാണ്.51 ഇ-സേവാ കേന്ദ്രങ്ങളും 343 കാന്റീനുകളും പോലുള്ള സംയുക്ത പദ്ധതികൾ മറ്റു വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്നുണ്ട്. എഴുപതോളം പദ്ധതികളാണ് നിലവില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്നത്.വനിതാ സംരംഭകര്‍ക്ക് സംരംഭകത്വ വികസന പരിശീലനവും സാമ്പത്തിക പിന്തുണയും ലഭ്യമാക്കുന്നതിനായി പ്രത്യേക പരിപാടികളും പരിശീലനങ്ങളുമാണ് കുടുംബശ്രീ ഒരുക്കുന്നത്. പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവർക്കും വിവിധ സഹായങ്ങളാണ് ലഭ്യമായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version