പുതിയ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; വില്‍ക്കുന്നവര്‍ക്ക് വലിയ ലാഭം

കേരളത്തിലെ സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം, ഒരു പവന്‍ സ്വര്‍ണത്തിന് 2200 രൂപയാണ് ഇന്നു മാത്രം വര്‍ധിച്ചത്. ഒരു ദിവസത്തിനുള്ളില്‍ ഇത്രയും വലിയ വില വര്‍ധന അപൂര്‍വമാണ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/EJEiMsEPIgZDupKXCCncGm

നിലവില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 9290 രൂപയും പവന്‍ വില 74320 രൂപയുമായി.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടുന്നതും ഡോളറിന്റെ മൂല്യക്കുറവും ഇന്ത്യന്‍ രൂപയുടെ ശക്തിവര്‍ധനവും മലയാളി വിപണിയിലേക്കും വില വര്‍ധനയിലേക്ക് നയിച്ചു. ഇപ്പോള്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3485 ഡോളറാണ് വില, വരും ദിവസങ്ങളില്‍ ഇത് 3500 കടക്കുമെന്നാണു സൂചന. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം 560 ഡോളര്‍ വില കൂടിയിട്ടുണ്ട്.ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണവിലയും ചരിത്രപരമായി ഉയര്‍ന്നു. ഒരു കിലോക്ക് വില ഒരു കോടി രൂപ കടന്ന് പോയി. പത്ത് ഗ്രാമിന് ആദ്യമായി ഒരു ലക്ഷം രൂപയിലായി. 22 കാരറ്റില്‍ മാത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 8520 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 18 കാരറ്റ് സ്വര്‍ണം ഇപ്പോള്‍ ഗ്രാമിന് 7650 രൂപയിലും വെള്ളി 109 രൂപയിലും നിലകൊള്ളുന്നു.വില വര്‍ധനയെ തുടര്‍ന്ന് ജ്വല്ലറികളില്‍ പുതിയ ആഭരണങ്ങളുടെ വില്‍പ്പനയിലിടിവുണ്ടാകുമെന്നാണു വിലയിരുത്തല്‍. അക്ഷയതൃതീയദിനത്തെ പ്രതീക്ഷിച്ച് ജ്വല്ലറികള്‍ പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും വില ഉയര്‍ന്ന സാഹചര്യത്തില്‍ വില്‍പ്പന പ്രതീക്ഷക്കൊത്തതല്ലാതായേക്കും.വിവാഹ ആവശ്യത്തിന് വലിയ തോതില്‍ സ്വര്‍ണം വാങ്ങാറുള്ളവര്‍ ഇപ്പോള്‍ ആവശ്യങ്ങള്‍ കുറയ്ക്കുകയാണ്. പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ആഭരണ നിര്‍മാണ മേഖലയെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു. അതേസമയം, നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ വര്‍ധന അഭിമാനകരമാണ്.ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 22 കാരറ്റ് ആഭരണങ്ങള്‍ മാത്രമേ പണയമായി സ്വീകരിക്കുകയുള്ളൂ. ബാര്‍, കോയിന്‍ തുടങ്ങിയ സ്വര്‍ണ രൂപങ്ങള്‍ പലശേഷികളും പണയത്തിനു ഉപയോഗിക്കാനാകില്ല. സ്വര്‍ണ വായ്പകള്‍ പൂര്‍ണമായും തിരിച്ചടയ്ക്കേണ്ടത് നിര്‍ബന്ധമാക്കാനുള്ള ശ്രമം റിസര്‍വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്.2000-ല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 4000 രൂപ മാത്രമായിരുന്നു വില. 2010-ല്‍ 20000 രൂപയ്ക്കും താഴെ. 2020ല്‍ കൊവിഡ് കാലത്ത് വില വെട്ടിനോക്കിയപ്പോള്‍ പലരും നിക്ഷേപമായി സ്വര്‍ണം സ്വന്തമാക്കി. ഇപ്പോള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് അതികം ലാഭമാകുന്ന സാഹചര്യമാണുള്ളത്. ഈ മാസം മാത്രം 8500 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version