പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞു, പരീക്ഷയുടെ തിരക്ക് അവസാനിച്ചു. എന്നാല്‍ പരീക്ഷ കഴിഞ്ഞ ആശ്വാസം ഇനി വീണ്ടും ഉത്കണ്ഠയിലേക്കാണ്. കാരണം ഫലമറിയാനുള്ള കാത്തിരിപ്പും,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
അതിനെ തുടര്‍ന്നുള്ള അഡ്മിഷന്‍ റേസുമാണ് മുന്നില്‍ കാത്തിരിക്കുന്നത്. ഒരുവട്ടം ഫലം വരുമെങ്കിലും പിന്നെ ഉച്ചയില്‍ ഓട്ടമാണ്.മാര്‍ച്ച് 26ന് എസ്‌എസ്‌എല്‍സി പരീക്ഷ പൂര്‍ത്തിയായി. മൂല്യനിര്‍ണയം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടാബുലേഷന്‍ ഉള്‍പ്പെടെയുള്ള അന്തിമ ഘട്ട ജോലികള്‍ മാത്രം ബാക്കിയുണ്ട്. അതിനാല്‍ മെയ് ഒന്‍പതിന് ഫലം പ്രഖ്യാപിക്കപ്പെടുമെന്ന് ഉറപ്പാണ്. നേരത്തെ മെയ് മൂന്നാം വാരത്തിലായിരിക്കും റിസള്‍ട്ട് എന്ന് അറിയിച്ചിരുന്നെങ്കിലും പ്രതീക്ഷിക്കുന്നതിലും മുന്‍പായിരിക്കുമെന്ന് ഉറപ്പാകുന്നു.ഇതോടൊപ്പം തന്നെ പ്ലസ് ടു ഫലവും മെയ് രണ്ടാം വാരത്തോടെ പുറത്തുവരും. എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്ലസ് ടു ഫലം പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.വിജയകരമായി പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അടുത്ത ചുവടായ ബിരുദ പഠനം ജൂലൈ ഒന്നിന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തിയതി പ്രകാരം ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ജൂലൈ ആദ്യവാരം തന്നെ തുടങ്ങും.എസ്‌എസ്‌എല്‍സി ഫലം: മെയ് 9ന്പ്ലസ് ടു ഫലം: മെയ് രണ്ടാം വാരത്തില്‍ബിരുദ ക്ലാസുകള്‍ ആരംഭം: ജൂലൈ 1