നവ സാമ്പത്തിക വർഷത്തിന് തുടക്കം; സർക്കാർ അടിയന്തരമായി കടത്തിലേക്ക്

2025-26 സാമ്പത്തിക വർഷത്തിന് തുടക്കമായി, സർക്കാർ അടിയന്തര സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ 2,000 കോടി രൂപയുടെ കടമെടുക്കലിന് തുടക്കം കുറിച്ചു. ശമ്പളവും പെൻഷനും ഉൾപ്പെടുന്ന നിത്യ ചെലവുകൾക്കായി ഈ തുക വിനിയോഗിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്കും ക്ഷേമപദ്ധതികൾക്കും ആവശ്യമായ വലിയ തുക ഈ ഘട്ടത്തിൽ തീർത്ത അനിവാര്യമായി.49,950 കോടി രൂപ കടമെടുക്കാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചെങ്കിലും കേരളത്തിന് എതിർപ്പാണ് നേരിടേണ്ടിവന്നത്. പിന്നീട് അടിയന്തര ആവശ്യകത ചൂണ്ടിക്കാട്ടിയപ്പോൾ 4,000 കോടി രൂപ വരെ കടമെടുക്കാൻ താത്കാലിക അനുമതി ലഭിച്ചു. ഇതിൽ ആദ്യ ഘട്ടത്തിൽ 2,000 കോടി രൂപയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.മേയ് മാസം പകുതിയോടെ ഒരു മാസത്തെ കുടിശിക അടക്കമുള്ള ക്ഷേമ പെൻഷൻ വിതരണം നടത്തേണ്ടതുണ്ട്. ഇതിനായി ഏകദേശം 1,800 കോടി രൂപ ആവശ്യമായ സാഹചര്യത്തിലാണ് ഈ നടപടി. ശേഷിക്കുന്ന തുക മറ്റ് ക്ഷേമപദ്ധതികൾക്കായും വിനിയോഗിക്കാൻ സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version