വാട്സ്ആപ്പ് വഴി ഇ-ചലാൻ തട്ടിപ്പ്; മലയാളത്തിലും നീക്കം, മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

വാട്സ്ആപ്പ് വഴി “ട്രാഫിക് നിയമലംഘനം” എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് നിരവധിപ്പേരെ തട്ടിയെടുത്ത സംഭവത്തിൽ പുതിയ മുഖാന്തരമായി മലയാളം ഭാഷയും പ്രയോജനപ്പെടുത്താൻ തട്ടിപ്പുകാർ തുടങ്ങി. ഇതുവരെ ഇംഗ്ലീഷിലാണ് ഇത്തരം സന്ദേശങ്ങൾ വരുന്നിരുന്നതു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളത്തിലും വ്യാജ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41

മോട്ടോർ വാഹനവകുപ്പ് ജാഗ്രതാ മുന്നറിയിപ്പുമായി രംഗത്തെത്തി.’Traffic Violation Notice’ എന്ന തലക്കെട്ടോടെ, mParivahan എന്ന പേരിൽ ഒരു APK ഫയൽ സഹിതം വാട്സ്ആപ്പ് സന്ദേശം ലഭിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. ഈ ഫയൽ ഡൗൺലോഡ് ചെയ്ത് തുറക്കുന്നതിലൂടെ ഫോണിലുളള അവശ്യ വിവരങ്ങളും ബാങ്ക് വിവരങ്ങളും പാസ് വേർഡുകളും ഹാക്കർമാർക്ക് കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.”ഇത്തരം സന്ദേശങ്ങൾ പൂർണമായും വ്യാജമാണ്. ഒരിക്കലും APK ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഓപ്പൺ ചെയ്യുകയോ ചെയ്യരുത്” എന്നതാണ് വകുപ്പിന്റെ കർശന മുന്നറിയിപ്പ്. അതുപോലെതന്നെ, സന്ദേശം ലഭിച്ചാൽ ഉടൻ തന്നെ അതിനെ അവഗണിക്കുകയും, ഏതെങ്കിലും പിഴയൊന്നുണ്ടോ എന്നറിയാൻ ഔദ്യോഗിക മോട്ടോർ വാഹനവകുപ്പ് ആപ്ലിക്കേഷനോ വെബ്സൈറ്റിനോ മാത്രമേ ആശ്രയിക്കേണ്ടതുള്ളൂ എന്നും വകുപ്പ് വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version