എം.ബി.ബി.എസ് യോഗ്യതയുള്ളവർക്കായി അവസരം; വയനാട് മെഡിക്കല്‍ കോളേജില്‍ കരാർ നിയമനം

വയനാട് സർക്കാർ മെഡിക്കല്‍ കോളേജില്‍ ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവുണ്ട്. എം.ബി.ബി.എസ് യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

മെയ് 6-ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസം 45,000 രൂപ ശമ്പളത്തിലാണ് നിയമനം, കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കുള്ളതാണ്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, മാർക്ക് ലിസ്റ്റുകളും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും, ആധാർ, പാൻ കാർഡ്, വയസ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം.ബയോമെഡിക്കൽ എൻജിനീയർ തസ്തികയിൽ ഒഴിവ് – NAM കേരളംനാഷണൽ ആയുഷ് മിഷൻ കേരളത്തിൽ കരാർ നിയമനത്തിന് ബയോമെഡിക്കൽ എൻജിനീയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 15-നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ വിവരങ്ങൾക്കും www.nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഫോൺ: 0471 2474550.റൂസയില്‍ റിസർച്ച് ഓഫീസർ തസ്തികയിൽ ഒഴിവ് – അന്യത്ര സേവന അവസരംറൂസയുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ റിസർച്ച്‌ ഓഫീസർ തസ്തികയിൽ രണ്ട് ഒഴിവുകൾ. സംസ്ഥാന സർവകലാശാലകളിലോ സർക്കാർ/എയ്ഡഡ് കോളജുകളിലോ പ്രവർത്തിക്കുന്ന അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസർമാർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. അതത് സ്ഥാപനാധികാരികളിൽ നിന്നുള്ള നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ മേയ് 9 വൈകിട്ട് 5 മണിക്ക് മുമ്പ് താഴെ നൽകിയ വിലാസത്തിൽ സമർപ്പിക്കണം:സ്റ്റേറ്റ് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ,റൂസ സംസ്ഥാന കാര്യാലയം,ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്,യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034ഇ-മെയിൽ: keralarusa@gmail.com | ഫോൺ: 0471-2303036

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version