വാണിജ്യ സിലിണ്ടറിന് വില കുറവ്; പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍

മെയ് ഒന്നുമുതല്‍ വാണിജ്യ എല്‍പി‌ജി സിലിണ്ടറിന്റെ വില കുറച്ചതായി എണ്ണ വിപണന കമ്ബനികള്‍ അറിയിച്ചു. 19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറിന് ഏകദേശം 17 രൂപയാണ് കുറഞ്ഞത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പുതുക്കിയ നിരക്ക് ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്.വില കുറവ് റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വാണിജ്യ മേഖലകളെ ധാരാളമായി സഹായിക്കും. ഇതിനുമുമ്പ് ഏപ്രില്‍ മാസത്തിൽ 41 രൂപയുടെ വിലക്കുറവ് ഉണ്ടായിരുന്നു. അതിന് മുമ്പുള്ള മാര്‍ച്ച് മാസത്തില്‍ 6 രൂപയുടെ വിലവര്‍ധനയും രേഖപ്പെടുത്തിയിരുന്നു.അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ ഈ മാസം മാറ്റമില്ല. രാജ്യത്തെ വിവിധ നഗരങ്ങളിലെ വാണിജ്യ എല്‍പി‌ജി സിലിണ്ടറിന് നിലവിലെ നിരക്കുകള്‍ ഇങ്ങനെ: ഡല്‍ഹി – ₹1762, മുംബൈ – ₹1713.50, കൊല്‍ക്കത്ത – ₹1868.50, ചെന്നൈ – ₹1921.50.എല്ലാ മാസവും അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയും വിദേശ വിനിമയ നിരക്കും കണക്കിലെടുത്ത് എണ്ണ വിപണന സ്ഥാപനങ്ങള്‍ വില പുതുക്കുന്നത് പതിവാണ്

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version