ഇനി സ്കൂളുകൾക്ക് ചുറ്റും പോലീസ് ജാഗ്രത: കാരണം എന്ത്?

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനുമായി സർക്കാർ പുതിയ നടപടികളുമായി മുന്നോട്ട് പോകുന്നു. സ്‌കൂൾ പ്രവർത്തന സമയം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പും കഴിയുന്നതിന് ശേഷം സ്‌കൂൾ പരിസരം നിരീക്ഷിക്കാൻ ഓരോ സ്‌കൂളിലും പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ നാലാം ഘട്ടത്തിന് തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ക്യാമ്പയിൻ ജൂൺ 26-ാം തീയതിയായ ലോക ലഹരിവിരുദ്ധ ദിനത്തിൽ ആരംഭിക്കാൻ പദ്ധതിയുണ്ട്. മെയ് മാസത്തോടെ മുന്നൊരുക്കങ്ങൾ പൂര്‍ത്തിയാക്കും.പൊതുസ്ഥലങ്ങൾ, ബസ്സ്റ്റാൻഡുകൾ, വായനശാലകൾ എന്നിവിടങ്ങളിലുടനീളം ബോധവത്കരണ പരിപാടികൾ ശക്തമാക്കും. സ്കൂളുകളും കോളേജുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രധാന പങ്ക് വഹിക്കുന്നതിനുള്ള പ്രത്യേക കർമ്മപദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.രക്ഷിതാക്കളും അധ്യാപകരും തമ്മിൽ ആശയവിനിമയം നടത്തി കുട്ടികളുടെ സ്വഭാവവ്യതിയാനം മനസിലാക്കാൻ ശ്രമിക്കണമെന്നും, ശിക്ഷയെക്കാളും രക്ഷപ്പെടുത്തലാണ് ലക്ഷ്യമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം ഇടപെടലുകൾ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതോടൊപ്പം, എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ലഹരി വിതരണക്കാരെ കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങളിൽ പങ്കുചേരുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ഉറപ്പുനൽകി.ജാഗ്രതാ സമിതികൾ രൂപീകരിച്ച് നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനും നേരത്തെ തീരുമാനിച്ചിരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version