ഭിന്നശേഷിയുള്ളവർക്ക് എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിൽ സംവരണം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവുകൾക്കും സര്‍ക്കുലര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഹൈക്കോടതി അംഗീകാരം നല്‍കി. ജസ്റ്റിസ് ടി.ആര്‍. രവിയുടെ സിംഗിള്‍ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ ഇനി തിങ്കളായുള്ള ഒഴിവുകളിലേക്ക് ഉടൻ നിയമന നടപടികൾ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിർദേശിച്ചു.ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തസ്തികകളില്‍ നിയമനം നടത്തുന്നത് നിയമവിരുദ്ധമാണെന്നാരോപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റുകളും നിയമനം സ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്ന അധ്യാപകരുമാണ് ഹര്‍ജികള്‍ നല്‍കിയത്. ഇവ തള്ളിയാണ് കോടതി തീരുമാനം.പ്രൊട്ടക്ടഡ് അധ്യാപകര്‍ക്ക് ലഭിക്കേണ്ട തസ്തിക ഒഴിവാക്കി മാത്രമേ ഭിന്നശേഷിക്കാര്‍ക്കുള്ള നിയമനം നടത്താവൂ എന്നും, ഓരോ അപേക്ഷയും വിദ്യാഭ്യാസ വകുപ്പിന് ഒരുമാസത്തിനകം പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.1995ലെ നിയമം പ്രകാരം മൂന്ന് ശതമാനമായിരുന്ന സംവരണം 2016ലെ ഭിന്നശേഷി നിയമം വഴി നാലു ശതമാനമാക്കി ഉയര്‍ത്തിയതും കോടതി ഓര്‍മ്മിപ്പിച്ചു.ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍ എന്നീ വിഭാഗങ്ങളെ ഒരുമിച്ചാണ് ഒഴിവുകള്‍ കണക്കാക്കേണ്ടതെന്ന ആവശ്യം കോടതി തള്ളുകയും, ഓരോ വിഭാഗത്തിലും പ്രത്യേകം സംവരണ തസ്തിക സൃഷ്ടിക്കണം എന്നും ഉത്തരവിട്ടു.25 ഉദ്യോഗാര്‍ഥികളുടെ ഒരു ബ്ലോക്കില്‍ ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്കാകണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെയും കോടതി ശരിവച്ചു. പ്രൈമറി സ്‌കൂളുകളില്‍ ഉത്തരവ് ബാധകമല്ലെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.സുപ്രീംകോടതി ഉള്‍പ്പെടെയുള്ള മുന്നോട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.