ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറും നഴ്സും
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
എന്നിങ്ങനെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മെയ് ഒന്‍പതിനാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30ന് സര്‍വ്വകലാശാലയുടെ ആസ്ഥാനം വച്ചായിരിക്കും ഇന്റര്‍വ്യൂ നടക്കുന്നത്.ഡോക്ടര്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ് ആയിരിക്കണം. ഈ മേഖലയിലേയ്ക്ക് പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നഴ്സ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടാതെ കേരള നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സിലില്‍ സാധുവായ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യമാണ്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടേയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മെയ് ഒന്‍പതിന് രാവിലെ 10 മണിക്ക് സര്‍വ്വകലാശാല ആസ്ഥാനത്ത് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കാവുന്നതാണ്.