മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറന്ന് വനിതകൾക്ക് ദേശീയ തലത്തിൽ സ്ഥാനമേറ്റു. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ലീഗിന്റെ ദേശീയ കൗൺസിൽ യോഗത്തിൽ ആദ്യമായാണ് വനിതകളെ കമ്മിറ്റിയിലെത്തി ചേർത്തത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കേരളത്തിലെ വയനാട്ടിൽ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടിൽ നിന്ന് ഫാത്തിമ മുസഫറുമാണ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി ചുമതല ഏറ്റത്. ലീഗ് ദേശീയ അധ്യക്ഷൻ സാദിഖ് അലി തങ്ങൾ ആണ് ഈ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയതും, വനിതാ പ്രാതിനിധ്യത്തിന് തുടക്കമിട്ടതും.വയനാട് ഇരളം സ്വദേശിനിയായ ജയന്തി രാജൻ ദീർഘകാലമായി മുസ്ലിം ലീഗിന്റെ പ്രവർത്തന രംഗത്തുണ്ട്. ദളിത് സമൂഹത്തിൽ നിന്ന് എത്തിയ ലീഗ് നേതാവായ ജയന്തി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിൽ അംഗമായും പ്രവർത്തിച്ചിരുന്നു. മുമ്പ് ചേലക്കരയും കോങ്ങാടും ഉൾപ്പെടെയുള്ള നിയമസഭാ സീറ്റുകളിൽ മത്സരിക്കാൻ പാർട്ടി ജയന്തിയെ പരിഗണിച്ചിരുന്നു.മറ്റൊരഭിമാനമായ സ്ഥാനമേറ്റെടുത്തത് ഫാത്തിമ മുസഫറാണ്. ഇസ്ലാമിക് സ്റ്റഡീസിലും നിയമത്തിലും ബിരുദാനന്തര ബിരുദങ്ങൾ നേടിയ ഫാത്തിമ, മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്, തമിഴ്‌നാട് വഖഫ് ബോർഡ്, മുസ്ലിം വുമൺ എയ്ഡ് സൊസൈറ്റി, മുസ്ലിം വുമൺസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ സജീവമാണ്.യോഗത്തിൽ പുതിയ നേതൃത്വവും തിരഞ്ഞെടുക്കപ്പെട്ടു. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റായും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയായും തുടരും. ഇ.ടി. മുഹമ്മദ് ബഷീർ ഓർഗനൈസിങ് സെക്രട്ടറിയായും, മുനവറലി തങ്ങൾ, ഹാരിസ് ബീരാൻ, സി.കെ. സുബൈർ എന്നിവർ സെക്രട്ടറിമാരായും, കെ.പി.എ. മജീദ് വൈസ് പ്രസിഡന്റായും തുടരുകയാണ്.