വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്‌കൂള്‍ തുറന്നാല്‍ ഉടനെ പാഠപുസ്തകം തുറക്കേണ്ട: പകരം?

ജൂണ്‍ രണ്ടിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഒരു വ്യത്യസ്തതയോടെ തുടക്കം കുറിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ തുറന്ന ആദ്യ രണ്ട് ആഴ്ചകള്‍ പാഠപുസ്തകമല്ല, ജീവിതത്തെ നേരിടുന്നതിനുള്ള പാഠങ്ങളാണ് കുട്ടികളെ കൈപിടിച്ചു നടത്തുക.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ലഹരി ഉപയോഗം, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍, അമിതമായ മൊബൈല്‍ ഉപയോഗം, സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രവണതകള്‍, അക്രമവാസന, വ്യക്തി ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പൊതുമുതല്‍ സംരക്ഷണം, നിയമബോധം തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഇന്ന് കുട്ടികള്‍ നേരിടുന്ന വൈകാരിക വെല്ലുവിളികളെ മറികടക്കാന്‍ സഹായകരമായ ഈ സന്ദേശങ്ങളാണ് അധ്യയനവർഷത്തിന് തുടക്കമാകുന്നത്.ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവര്‍ക്കായാണ് പരിപാടികള്‍. വിദ്യാഭ്യാസ വകുപ്പിന്റെ പൊതു മാര്‍ഗരേഖ അനുസരിച്ചായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. പൊലിസ്, എക്‌സൈസ്, ബാലാവകാശ കമ്മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍എച്ച്‌എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ്, എസ്‌സിഇആര്‍ടി, കൈറ്റ്, എസ്‌എസ്‌കെ തുടങ്ങി നിരവധി ഏജന്‍സികള്‍ ഇതില്‍ പങ്കാളികളാകും.ഹയര്‍സെക്കന്‍ഡറി തലത്തിലെ സ്‌കൂളുകളില്‍ സൗഹൃദ ക്ലബ്ബുകള്‍ ശക്തിപ്പെടുത്തുകയും, മെന്റര്‍മാര്‍ വിദ്യാര്‍ഥികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം, ചുമതലയുള്ള അധ്യാപകര്‍ക്കായി നാല് ദിവസത്തെ പ്രത്യേക പരിശീലനവും ഒരുക്കും.ആത്മഹത്യാ പ്രവണത, പരീക്ഷാ പേടി, ടെലി കോണ്‍ഫറന്‍സിംഗ് വഴി പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ നല്‍കും. ബോധവല്‍ക്കരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴയിലെ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തിലാണ് നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version