പെർമിറ്റ് പുതുക്കൽ തടസ്സം, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കുകളിൽ ഭേദഗതി തുടങ്ങി നിരവധി ആവശ്യങ്ങളുമായി സ്വകാര്യബസ് ഓപ്പറേറ്റേഴ്സ് അനിശ്ചിതകാല സമരത്തിലേക്ക്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ദീർഘദൂര സര്‍വീസുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഉള്‍പ്പെടെ സമരത്തിലായിരിക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.പുനഃപരിശോധനയ്ക്കായി നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായില്ലെന്നും, ഇതിനിടെ സർക്കാർ സ്വീകരിച്ച നടപടികൾ പൊതുഗതാഗതത്തെ തകർക്കുന്നതിലേക്കാണ് നയിക്കുന്നതെന്നും അവർ ആരോപിച്ചു. ബസുകൾ പൂർണമായും നിർത്തിവെച്ച് ശക്തമായ സമരത്തിലേക്ക് കടക്കാൻ നിർബന്ധിതരായതായും ഭാരവാഹികൾ വ്യക്തമാക്കി.സമരത്തിന്റെ ഔദ്യോഗിക തിയ്യതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു. മറ്റ് ബസുടമ സംഘടനകളും തൊഴിലാളി യൂണിയനുകളും പങ്കെടുത്ത ചർച്ചകൾക്ക് ശേഷം സമരത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളുമായി മുന്നോട്ട് വരുമെന്ന് അറിയിപ്പിലുണ്ട്.