മികച്ച ശമ്ബളം, കേരളത്തിലും ഒഴിവുകള്‍; ഡിഗ്രിക്കാരെ എസ്ബിഐ വിളിക്കുന്നു

ബാങ്കിംഗ് മേഖലയില്‍ സ്ഥിരതയും ഉയർന്ന ശമ്പളവും ആഗ്രഹിക്കുന്നവർക്സു പ്രധാന അവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ (CBO) തസ്തികയിലേക്കായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ആകെ 2,964 ഒഴിവുകളിലേക്കാണ് അവസരം,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഇതില്‍ 2,600 നിലവിലുള്ള ഒഴിവുകളും 364 ബാക്ക്‌ലോഗ് ഒഴിവുകളുമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2025 മെയ് 29.രാജ്യത്തിന്റെ വിവിധ സര്‍ക്കിളുകളിലായാണ് നിയമനം: അമരാവതി, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങിയവ. തിരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങള്‍ അപേക്ഷിച്ച സര്‍ക്കിളിനുള്ളില്‍ തന്നെ ജോലി ചെയ്യേണ്ടി വരും.യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആവശ്യമാണ്. മെഡിക്കല്‍, എൻജിനീയറിംഗ്, CA, CMA പോലുള്ള പ്രൊഫഷണല്‍ യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം. 2025 ഏപ്രില്‍ 30നു മുമ്പായി ഷെഡ്യൂള്‍ഡ് കൊമേഴ്‍ഷ്യല്‍ ബാങ്ക് അല്ലെങ്കില്‍ റീജണല്‍ റൂറല്‍ ബാങ്കില്‍ ഓഫീസര്‍ ലെവലില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം.ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രായപരിധി 21 മുതല്‍ 30 വയസ്സുവരെ. മറ്റ് വിഭാഗങ്ങള്‍ക്കുള്ള വയസ്സിളവുകള്‍ നിശ്ചയമാക്കിയിട്ടുണ്ട്.ജോലി നേടുന്നവര്‍ക്ക് ₹48,480 മുതലുള്ള ശമ്പളമാണ് ലഭിക്കുകയുള്ളത്. പരിചയപ്രകാരമുള്ള ഇന്‍ക്രിമെന്റുകളും വിവിധ അലവന്‍സുകളും ലഭിക്കും.തെരഞ്ഞെടുപ്പ് ക്രമത്തില്‍ ഒബ്ജക്റ്റീവ്, ഡിസ്ക്രിപ്റ്റീവ് പരീക്ഷകളും അഭിമുഖവും ഉള്‍പ്പെടുന്ന ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം 120 മാര്‍ക്കിന്റെ ഒബ്ജക്റ്റീവ് പരീക്ഷയും പിന്നീട് 50 മാര്‍ക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷയും തുടർന്നും ഇന്റര്‍വ്യൂവുമാണ്.അപേക്ഷാഫീസ്: ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ – ₹750. എസ്‌സി, എസ്‌ടീ, പിഡബ്ലിയുബിഡി വിഭാഗങ്ങള്‍ക്ക് ഫീസ് ഒഴിവാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക: https://www.sbi.co.in

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version