വയനാട് ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം ഉണ്ടായെങ്കിലും കൂടുതൽ ബാധിച്ചത് മാനന്തവാടി താലൂക്കിൽ.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
തിരുനെല്ലി, പനമരം, പെരിയ, തവിഞ്ഞാൽ, എടവക, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, നല്ലൂർനാട്, എടവക എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഏറെ നാശനഷ്ടങ്ങൾ ഉണ്ടായി. പ്രാഥമിക കണക്കുകൾ പ്രകാരം, ജില്ലയിൽ 13 വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീടുകൾക്ക് മീതെ വീണത് നാശത്തിന്റെ ആക്കം കൂട്ടി. നഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ വിലയിരുത്തി വരികയാണ്.