പാതിരിപ്പാലം: നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിൽ തുടർച്ചയായി വൈകുന്നതിനെതിരെ ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫിസിന് മുന്നിൽ ശക്തമായ പ്രതിഷേധം ഉയർന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സിപിഐഎം നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിയിലാണ് പ്രതിഷേധം നടന്നത്. നിക്ഷേപങ്ങൾ തിരികെ ലഭിക്കാതായതിനെ തുടർന്ന് ആക്ഷേപത്തോടെ നിക്ഷേപകരാണ് സമരത്തിനെത്തിയത്. അധികാരികളുടെ അനാസ്ഥയും നീണ്ടുനിൽക്കുന്ന വ്യവസ്ഥകളും പ്രതിഷേധം ശക്തമാകാൻ കാരണമായി.