വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ വലിയ നീക്കം

സംസ്ഥാന സർക്കാർ പുതിയ അധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് ഹൈസ്കൂളുകളിൽ ക്ലാസ് സമയം അര മണിക്കൂർ വർദ്ധിപ്പിക്കാൻ തീരുമാനം എടുത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. പുതിയ സമയക്രമം പ്രകാരം ക്ലാസുകൾ രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ നീളും. രാവിലെയും വൈകിട്ടുമായി 15 മിനിറ്റ് വീതം കൂട്ടിച്ചേർത്തതോടെയാണ് മാറ്റം. ജൂൺ 3 മുതൽ ഇത് പ്രാബല്യത്തിൽ വരും.ഇതിലൂടെ ഹൈസ്കൂളുകളിൽ പ്രതിവർഷം നിർദേശിക്കുന്ന 1200 ക്ലാസ് മണിക്കൂർ പൂർത്തിയാക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ, പുതിയ സമയക്രമം പ്രാവർത്തികമാക്കുന്നതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം നിർബന്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.പുതിയ നടപടിയുടെ ഭാഗമായി ഹൈസ്കൂളുകളിൽ 7 ശനിയാഴ്‌ചകൾ കൂടി ക്ലാസ് ദിവസങ്ങളായി ഉൾപ്പെടുത്തും. ഇതോടെ ആകെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം 205 ആയി ഉയരും. യുപി ക്ലാസുകളിൽ രണ്ട് ശനിയാഴ്‌ചകൾ കൂടി ചേർത്ത് 200 പ്രവൃത്തി ദിവസങ്ങൾ ഉറപ്പാക്കും. എൽപി ക്ലാസുകളിൽ പൊതുഅവധികളും ശനിയാഴ്‌ചകളും ഒഴികെയുള്ള 198 പ്രവൃത്തി ദിനങ്ങളായിരിക്കും. എൽപി ക്ക് നിർദേശിച്ചിരിക്കുന്ന 800 ക്ലാസ് മണിക്കൂറുകൾക്ക് ഇത് മതിയാകും.അതേസമയം, ഹൈസ്കൂൾ സമയക്കാലം ദീർഘിപ്പിക്കുന്നതോടെ, ഹൈസ്കൂളും യുപിയും ഒരുമിച്ചുള്ള സ്കൂളുകളിൽ സ്കൂൾ വാഹന ക്രമീകരണത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രാവിലെ 9 മുതൽ വൈകിട്ട് 4.45 വരെയാണ് ക്ലാസുകൾ നടക്കുന്നത്. നിർദേശിച്ച പഠന സമയം ഇതിനുള്ളിൽ തന്നെ ഉറപ്പാക്കുന്നതായും, ക്ലാസുകൾ ജൂൺ 3 തിങ്കളാഴ്ച തന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version