സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; ഒമ്ബത് ജില്ലകളിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണം, റെഡ് അലര്‍ട്ട്

കേരളത്തിൽ മഴയുടെ രൂക്ഷത തുടരുന്നു. എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഒൻപത് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിലെ അത്ര ശക്തമായ മഴയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും, കേരളാ തീരത്ത് ശക്തമായ കാറ്റും കടൽക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.മഴയോടൊപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾക്ക് കാരണമായി. പത്തുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒൻപത് തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.കണ്ണൂർ പാട്യത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ നളിനിയെന്ന മുതിയങ്ങ സ്വദേശിനിക്കായുള്ള തെരച്ചിലും തുടരുന്നു. വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വീടുകൾക്കും ഗതാഗത മാർഗങ്ങൾക്കും നാശമുണ്ടായി. ട്രെയിൻ ഗതാഗതം താറുമാറായതോടെ നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു.മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കൊട്ടിയൂർ പാല്ചുരം റോഡിൽ രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. മഴ കുറച്ചുഇറങ്ങിയിട്ടും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങാത്ത സാഹചര്യത്തിൽ 2000ലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version