കേരളത്തിലെ സ്വകാര്യ ബസുടമകള്‍ അനുഭവിക്കുന്ന നിലനില്പ് പ്രതിസന്ധികളെ താങ്ങാനാകാതെ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്ത് ബസുടമകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKcപ്രതിഷേധിച്ചാണ് സമര പ്രഖ്യാപനം. കേരള ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നനാണ് വാര്‍ത്താസമ്മേളനത്തില്‍ സമരത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്.വ്യവസായത്തിന്റെ നിലനില്‍പ്പിനായി നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിട്ടും ഫലമില്ലാതെയാണ് സമരത്തിലേക്ക് കടക്കേണ്ടിവന്നത്. തൊഴിലാളി സംഘടനകളുടെയും മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെയും സഹകരണം ഉറപ്പാക്കി സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.പ്രധാനമായും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫീസിലെ സേവനങ്ങള്‍ക്കുള്ള പി.സി.സി നിര്‍ബന്ധമാക്കല്‍, ദീര്‍ഘകാലമായി നടത്തിവരുന്ന ദൂരസര്വീസുകളും ലിമിറ്റഡ് സ്റ്റോപ്പുകളും കെ.എസ്.ആര്.ടി.സിക്ക് കൈമാറുന്ന നീക്കം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തത് തുടങ്ങിയ നടപടികളാണ് സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നത്.സര്‍ക്കാര്‍ സമീപനം മാറ്റാതെ തുടരുകയാണെങ്കില്‍ സ്വകാര്യ ബസ് മേഖലയെ പൂര്‍ണമായി നിലനിര്‍ത്താന്‍ കഴിയില്ലെന്ന ഭീഷണി മുന്നോട്ടുവച്ച് ഹംസ എരിക്കുന്നന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെ. സത്യന്, രാജ് കുമാര്‍ കരുവാരത്ത്, വിജയകുമാര്‍, ഗംഗാധരന്, പി.പി. മോഹനന് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.