കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1120 രൂപയുടെ വര്‍ധനയ്ക്ക് പിന്നാലെയാണ് ഇന്നത്തെ വര്‍ധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 72640 രൂപയായി. ഗ്രാമിന് 9080 രൂപയാണ് വില.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
വില ഉയരുന്ന ഈ ഘട്ടത്തില്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് നല്ലൊരു നേട്ടം ലഭിക്കും.ലോക സാമ്പത്തിക സാഹചര്യങ്ങളെയും നേതാക്കളുടെ ചര്‍ച്ചകളെയും ആശ്രയിച്ചാകും വിപണിയിലെ ഭാവി മാറ്റങ്ങള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രിപ്‌റ്റോ കറന്‍സിയും സ്വര്‍ണവുമാണ് മുന്നേറ്റത്തിലേക്ക് കടക്കുന്നത്. വില വീണ്ടും താഴേക്ക് വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവര്‍ക്ക് അത്ര ഉചിതമല്ലാത്ത നീക്കമാകാം. അതിനാല്‍ ഇപ്പോള്‍ തന്നെ അഡ്വാന്‍സ് ബുക്കിങ് നടത്തുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇതിനൊപ്പം, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7445 രൂപയാണ് നിരക്ക്. ഇന്നത്തെ വര്‍ധനവ് 15 രൂപയാണ്. ഈ ശ്രേണിയിലുള്ള ഒരു പവന്‍ സ്വര്‍ണത്തിന് 59560 രൂപ വരും. ആഭരണങ്ങളായി വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ന്ന് ചെലവ് ഏകദേശം 65000 രൂപ വരെ എത്തും.വിലയുടെ ഈ നില തുടരുമോ എന്നത് അടുത്ത ദിവസങ്ങളിലെ അന്താരാഷ്ട്ര ചര്‍ച്ചകളും വിപണിയിലെ സമീപനങ്ങളുമാണ് നിർണയിക്കുക.