മാനന്തവാടി: നഗരമദ്ധ്യേ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തിര മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളടക്കം വലിയ ജനശ്രദ്ധയുള്ള എൽ.എഫ്. ജംഗ്ഷനിലും പലയിടങ്ങളിലും തെരുവുനായകളുടെ സാന്നിധ്യം ഭീഷണിയായി മാറിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സുമ രാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജയേന്ദ്രൻ, നിധീഷ് ലോകനാഥ്, പുനത്തിൽ രാജൻ, രാജീഷ് താഴെയങ്ങാടി, ശ്രീജിത്ത് കണിയാരം എന്നിവർ സംസാരിച്ചു.