പ്ലസ് വണ്‍ പുനര്‍മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ഫീസ് എത്ര?

പ്ലസ് വൺ ഫലത്തിൽ സംശയമുള്ള വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ഫോട്ടോകോപ്പി എന്നിവയ്ക്കായി ജൂൺ 10നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്. നിർദ്ദിഷ്ട ഫോറങ്ങളിലായിരിക്കും അപേക്ഷ നൽകേണ്ടത്, കൂടാതെ നിർദ്ദിഷ്ട ഫീസ് കൂടി ചേർത്താണ് സമർപ്പണം.പൂരിപ്പിച്ച അപേക്ഷകൾക്കൊപ്പം പുനർമൂല്യനിർണ്ണയ ഫീസ് പി.ഡി. അക്കൗണ്ടിൽ നിക്ഷേപിക്കണം. ഫോട്ടോകോപ്പിയുടെയും സൂക്ഷ്മപരിശോധനയുടെയും ഫീസ് ട്രഷറിയിലായിരിക്കും അടക്കേണ്ടത്. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുക പ്രിൻസിപ്പല്മാർ അനുവദിച്ചു നൽകുകയും ബാക്കിയുള്ളത് ട്രഷറിയിൽ അടക്കുകയും ചെയ്യണം.അൺഎയ്ഡഡ് ഹൈയർസെക്കൻഡറി സ്കൂളുകളിൽ നിന്നും അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കും ഇതേ സമയപരിധിക്കുള്ളിൽ ഫീസ് ട്രഷറിയിൽ അടയ്ക്കേണ്ടതുണ്ട്. അപേക്ഷാ ഫോറങ്ങൾ അതത് സ്കൂളുകളിൽ ലഭ്യമാണ്. അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ജൂൺ 13ന് മുമ്പായി i-Exam പോർട്ടലിൽ പ്രിൻസിപ്പല്മാർ അപ്‌ലോഡ് ചെയ്യണം. ഹൈയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.പ്രത്യേക വിഷയങ്ങൾക്ക് പുനർമൂല്യനിർണ്ണയത്തിനായി 500 രൂപ, സൂക്ഷ്മപരിശോധനയ്ക്ക് 100 രൂപ, ഫോട്ടോകോപ്പിക്ക് 300 രൂപ വീതം ഫീസ് നിശ്ചയിച്ചിരിക്കുന്നു.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version