സുൽത്താൻബത്തേരി ബീനാച്ചിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മീനങ്ങാടി തണ്ടേക്കാട് സ്വദേശി ജോഷ്വാ (20), കാക്കവയല്‍ വാലുപൊയില്‍ സിനാന്‍ (19), ബത്തേരി മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റത്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പരിക്കേറ്റവരെ സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ബീനാച്ചിയും എക്‌സ് സര്‍വീസ്മെന്‍ കോളനിയുമിടയിലായിരുന്നു വാഹനങ്ങള്‍ തമ്മിലായുണ്ടായ മുഖാമുഖം ഇടിയാണ് അപകടത്തിന് കാരണമായത്.