എസ്‌എസ്‌എല്‍സി യോഗ്യത മതി, കെഎസ്‌ഇബിയില്‍ അവസരം, ആയിരത്തിലധികം താല്‍ക്കാലികക്കാരെ നിയമിക്കുന്നു

കേരളത്തിലെ വൈദ്യുത വിതരണ ശൃംഖലയില്‍ മഴക്കാലത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കെഎസ്‌ഇബി താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവിട്ടു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

179 ദിവസത്തേക്കായിരിക്കും നിയമനം, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് പ്രധാനമായും നിയമനം നടത്തുക.അപേക്ഷിക്കാവുന്നത് ആരെക്കൊണ്ട്?എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ ഐ.ടി.ഐ/എന്‍.ടി.സി സര്‍ട്ടിഫിക്കറ്റ് (ഇലക്ട്രീഷ്യന്‍, വയര്‍മാന്‍ ട്രേഡ്) യോഗ്യതയായി പരിഗണിക്കും. ലൈൻ ജോലികള്‍ ചെയ്യാനും പോസ്റ്റില്‍ കയറാനും ശാരീരികക്ഷമത ഉണ്ടായിരിക്കണം. നിയമനം ലഭിക്കുന്നവര്‍ക്ക് 15 ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും.നിയമനത്തിന്റെ ഭാഗമായി:എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ആവശ്യമുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്താനാകാതെ വന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനായിരിക്കും.നിയമനം ഓരോ ജില്ലയിലും നിലവിലുള്ള ഒഴിവുകള്‍ അനുസരിച്ചായിരിക്കും.ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് വനിതകള്‍ നിയമനം പരിഗണിക്കപ്പെടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.താല്‍ക്കാലിക നിയമനം എന്തുകൊണ്ട്?മഴക്കാലത്ത് കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ തകരാറിലാകുന്നത് പതിവാണ്. അടിയന്തര അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം പുനസ്ഥാപിക്കലും ചെയ്യേണ്ട സാഹചര്യത്തില്‍ നിലവിലെ ജീവനക്കാര്‍ക്ക് വലിയ അധികഭാരമാണ് അനുഭവപ്പെടുന്നത്. ഈ അവസ്ഥയില്‍ സേവനമനുഷ്ഠിക്കാനായാണ് താല്‍ക്കാലികമായി കൂടുതല്‍ ജീവനക്കാരെ കെഎസ്‌ഇബി നിയമിക്കുന്നത്.

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version