രാജ്യത്ത് കോവിഡ്-19 കേസുകള്‍ വീണ്ടും വര്‍ധനവിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സജീവ കേസുകളുടെ എണ്ണം 5,755 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ആകെ സജീവ കേസുകള്‍ 6,000യുടെ അതിരിലേക്ക് അടുക്കുകയാണ്.അതേസമയം, കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് നാല് മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണം സംഭവിച്ചത് കേരളം, തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സജീവ കേസുകള്‍ ഉള്ളത് — 1,806.രോഗവ്യാപനം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ പ്രമേഹങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.