രാജ്യത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം പവന് വിലയില്‍ കുത്തനെ 1200 രൂപയുടെ ഇടിവുണ്ടായതോടെ വിവാഹ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സീസണിലെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുകയാണ്. നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് വിപണി വില 71,840 രൂപയാണ്.ജൂൺ മാസമാരംഭിച്ചതിനുശേഷം സ്വർണത്തിന് ആകെ 1,680 രൂപയുടെ വർധന ഉണ്ടായതോടെയാണ് ഇന്നലെ വില കൂറ്റൻ കുറയുന്നത്. ഇത് വിവാഹ വിപണിക്ക് കൂടുതൽ ഉണർവേകുമെന്നാണ് വിലയിരുത്തൽ.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 150 രൂപയുടെ കുറവാണ് ഉണ്ടായത് – നിലവിലെ വില 8,980 രൂപ. അതേസമയം, 18 കാരറ്റ് സ്വർണത്തിന് വിപണി വില 125 രൂപ വർധിച്ച് 7,365 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല – ഒരു ഗ്രാം സാധാരണ വെള്ളിക്ക് വില 113 രൂപയായി തുടരുന്നു.