ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വിവിധ തസ്തികകളിലായി 147 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇതിൽ ടെക്നിക്കൽ, സയന്റിഫിക്, ലൈബ്രറി അസിസ്റ്റന്റ് തസ്തികകളിലായി 83 ഒഴിവുകളുണ്ട്. ഈ തസ്തികകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18 ആണ്. അപേക്ഷകർ http://www.vssc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
സമർപ്പിക്കേണ്ടതാണ്.ടെക്നിക്കൽ അസിസ്റ്റന്റായി ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഓട്ടോമൊബൈൽ, സിവിൽ, റഫ്രിജറേഷൻ ആൻഡ് എസി തുടങ്ങിയ വിഭാഗങ്ങളിൽ ഒന്നാം ക്ലാസ് ഡിപ്ലോമ ഉള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. അതോടൊപ്പം ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവയിൽ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അനുവാദം.സയന്റിഫിക് അസിസ്റ്റന്റായി ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദമുള്ളവരാണ് അർഹർ. ലൈബ്രറി അസിസ്റ്റന്റായി സ്ഥാനാർത്ഥികൾക്ക് ബിരുദം കൂടാതെ ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് പി.ജി യോഗ്യത ആവശ്യമുണ്ട്. ഈ തസ്തികകളുടെ ശമ്പളം ₹44,900 മുതൽ ₹1,42,400 വരെയാണ്.അതേസമയം ടെക്നിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ് തസ്തികകളിലായി 64 ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഈ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 16 ആണ്. ഫിറ്റർ, ഇലക്‌ട്രോണിക് മെക്കാനിക്, ടർണർ, മെഷിനിസ്റ്റ്, ഇലക്‌ട്രീഷ്യൻ, വെൽഡർ, ഫോട്ടോഗ്രഫി, കാർപെന്റർ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ എൻ.ടി.സി/ എൻ.എസി യോഗ്യതയും ആവശ്യമാണ്. ശമ്പളം ₹21,700 മുതൽ ₹69,100 വരെയാണ്. ഫാർമസിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ ഫാർമസിയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയും ആവശ്യമാണ്.