സ്കൂളുകളില്‍ പുതിയ സമയക്രമം അടുത്ത ആഴ്ച മുതല്‍

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അക്കാദമിക് കലണ്ടർ അനുസരിച്ചുള്ള സമയക്രമം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പൊതുശിക്ഷാ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

വെള്ളിയൊഴികെയുള്ള ദിവസങ്ങളിൽ ക്ലാസ് സമയം അര മണിക്കൂർ വരെ വർദ്ധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് കൂട്ടുന്നത്.ഈ പുതിയ സമയക്രമം അനുസരിച്ച് ക്ലാസ് നടത്തപ്പെടേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പഠനദിനങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു: എല്‍.പി വിഭാഗത്തിന് 198, യു.പിക്ക് 200, ഹൈസ്‌കൂളിന് 205 പഠനദിനങ്ങളായിരിക്കും ഇത്തവണയുള്ളത്. ശനിയാഴ്ചകളിൽ യു.പിക്ക് രണ്ടും, ഹൈസ്‌കൂളുകൾക്ക് ആറും പ്രവൃത്തിദിനങ്ങളായിരിക്കും.പുതിയക്രമീകരണങ്ങളിലൂടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും പഠന സമയത്തെ കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version