വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അവസരം.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
എം.ബി.ബി.എസ് യോഗ്യതയും, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനുമുള്ള യോഗ്യരായ ഡോക്ടര്‍മാര്‍ക്ക് ജൂണ്‍ 20ന് രാവിലെ 10.30ന് അഭിമുഖത്തില്‍ പങ്കെടുക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സർട്ടിഫിക്കറ്റുകള്‍, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, ആധാർ, പാൻ, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം പ്രിൻസിപ്പാളിന്റെ ഓഫീസില്‍ നേരിട്ടെത്തണം.
തിയതി: ജൂൺ 20, 2025
സമയം: രാവിലെ 10.30
സ്ഥലം: വയനാട് ഗവ. മെഡിക്കല്‍ കോളേജ്, പ്രിൻസിപ്പാളിന്റെ ഓഫീസ്