ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ആകെ 310 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 25ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിൽ 260 ഒഴിവുകളും നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിൽ 50 ഒഴിവുകളും ഉൾപ്പെടുന്നു. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്‍ഡമാന്‍ & നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.യോഗ്യതയായി നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയ്ക്ക് പത്താം ക്ലാസും പ്ലസ് ടൂയും ഗണിതം, ഫിസിക്സ് തുടങ്ങിയ വിഷയങ്ങളോടൊപ്പം പഠിച്ചിരിക്കണം. ഡൊമസ്റ്റിക് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നതിന് അംഗീകൃത ബോർഡിന്റെ കീഴിൽ പത്താം ക്ലാസ് വിജയിച്ചിരിക്കേണ്ടതുണ്ട്. പുരുഷന്‍മാർക്കാണ് മാത്രം അപേക്ഷിക്കാനാവുക.പ്രായപരിധി 18 മുതൽ 22 വയസ്സ് വരെയാണ്. അതായത് 01.08.2004 മുതൽ 01.08.2008 വരെയുള്ള കാലയളവിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭ്യമാണ്.ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റായി 1.6 കിലോമീറ്റർ ഓട്ടം 7 മിനിറ്റിനകം പൂർത്തിയാക്കണം. കൂടാതെ 20 സ്‌ക്വാട്ട്, 10 പുഷ്-അപ്പ് എന്നിവയും പരീക്ഷയുടെ ഭാഗമായി ഉണ്ടായിരിക്കും.അപേക്ഷകർ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടലായ https://joinindiancoastguard.cdac.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഒഴിവാക്കുന്നതിനിടയിൽ മറ്റ് അപേക്ഷകരിൽ നിന്ന് 300 രൂപ ഫീസ് ഈടാക്കും.