കുതിച്ചുയര്‍ന്ന് സ്വര്‍ണവില! ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഒരേ ദിവസം 1,560 രൂപയുടെ വർധനവോടെ ഒരു പവൻ സ്വർണം 74,360 രൂപയായി. ഇന്നലെ 72,800 രൂപയായിരുന്നു വിപണിയിലെ നിരക്ക്. ഗ്രാമിന് 195 രൂപ വർധിച്ചതോടെ സ്വർണവില 9,100

**വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

രൂപയിൽ നിന്ന് 9,295 രൂപയായി ഉയർന്നു.ഈ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ജൂൺ ഒന്നിനാണ് കുറഞ്ഞ നിരക്കിൽ – 71,360 രൂപ – സ്വർണം വിറ്റത്. പിന്നീട് ജൂൺ ഏഴുവരെ വിലയിൽ കുറവ് കണ്ടെങ്കിലും, പിന്നീട് തുടരുന്ന വർധന വിപണിയിൽ ശ്രദ്ധേയമായി.വ്യാപകമായി കാണപ്പെടുന്ന യുദ്ധഭീഷണി, ആഗോള സാമ്പത്തിക അവസ്ഥ, രൂപയുടെ വീഴ്ച എന്നിവ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആവശ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം വില വർധനയ്ക്ക് വഴിയൊരുക്കുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ബോംബെ മാർക്കറ്റ് നിരക്കുകളും ബാങ്കുകളുടെ ഇറക്കുമതി നിരക്കുകളും ഉൾപ്പെടെ വില നിർണയത്തിൽ പ്രധാന ഘടകങ്ങളാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version