കേരളത്തില്‍ അതീതീവ്ര മഴ: വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 14ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് റെഡ് അലർട്ട്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

പ്രഖ്യാപിച്ചിരിക്കുന്നത്.ഓറഞ്ച് അലർട്ട് ജൂൺ 12ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ, 13ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, 14ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, 16ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.മഞ്ഞ അലർട്ട് 12ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിക്കാനിടയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ എന്നിവ നിരന്തരം പരിശോധിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version