കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 5 കൊവിഡ് മരണങ്ങള്‍, രാജ്യത്ത് ചികിത്സയില്‍ ഉള്ളത് 7300ല്‍ അധികം പേര്‍.രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മാത്രം പത്ത് പേരുടെ മരണം സ്ഥിരീകരിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
ഇവരില്‍ ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് പേരും മഹാരാഷ്ട്രയിലെ രണ്ട് പേരും ഉള്‍പ്പെടുന്നു. കേരളത്തില്‍ അഞ്ചുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, നിലവില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 2007 പേരാണ്. രാജ്യത്താകെ ആകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഈ സീസണില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം 28 ആയി ഉയർന്നതായി കേന്ദ്രം അറിയിച്ചു.