വെള്ളപ്പൊക്ക ഭീഷണി ശക്തം: അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഒഴിവാക്കാന്‍ എല്ലാ മുന്നൊരുക്കങ്ങളും ദുരന്തനിവാരണ അതോറിറ്റി സ്വീകരിച്ചിരിക്കുകയാണ്. ക്വാറികളിലും ഖനനപ്രവർത്തനങ്ങളിലും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡാമുകളിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ തുറക്കുന്നതായും, തീരപ്രദേശങ്ങളില്‍ വലിയ തിരമാലകള്‍ക്കുള്ള സാധ്യതയുമുണ്ട്.തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ചിറയിൻകീഴ്, വെങ്ങാനൂർ പ്രദേശങ്ങളിൽ മരം വീണു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ചാല യു.പി സ്കൂളിന്‍റെ മതിൽ ഇടിഞ്ഞു സ്കൂൾ കെട്ടിടത്തിന് സമീപം വീണു. വെട്ടുകാട് തീരത്ത് കടലാക്രമണം ശക്തമാണ്. നെയ്യാർ ഡാമിലെ നാല് ഷട്ടറുകളും തുറന്ന് ജലമൊഴുക്കുകയാണ്.വടക്കൻ കേരളത്തിൽ മഴ അതിരൂക്ഷമായതിനെ തുടർന്ന് യാത്രാ നിയന്ത്രണവും വിനോദസഞ്ചാര വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് അത്യാവശ്യത്തിന് മാത്രം യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിക്കുന്നു.പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലും നാശനഷ്ടങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കരിയാത്തൻകാവ് ക്ഷേത്രത്തിൽ മരം വീണെങ്കിലും ആര്‍ക്കും പരിക്കില്ല. അമ്പലപ്പാറയിലൊരു വീട്ടും തകർന്ന് വീണു. വട്ടത്താണിയില്‍ വലിയ മരക്കൊമ്പ് കാറിന്മേല്‍ വീണെങ്കിലും ഡ്രൈവറുടെ പ്രേരണാശക്തിയാൽ അപകടം ഒഴിവായി

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version