സ്കൂളുകളിലെ സമയമാറ്റം ഇന്ന് മുതല്‍; ഹൈസ്കൂളില്‍ 30 മിനിറ്റ് അധിക സമയം ക്ലാസ്

സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ ക്ലാസ് സമയത്തിൽ നിർണായക മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ എത്തും. എട്ടാംതരം മുതൽ പത്താംതരം വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനി ഓരോ പ്രവൃത്തി ദിവസത്തിലും 30 മിനിറ്റ് അധികമായി ക്ലാസ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

നടത്തപ്പെടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് അധികമായി പഠനസമയമായി നിർണ്ണയിച്ചിരിക്കുന്നത്.220 പ്രവൃത്തി ദിവസങ്ങൾ ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി നിർദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് ഈ സമയം പുനക്രമീകരണം നടപ്പാക്കുന്നത്. അഞ്ച് അംഗ സമിതിയുടെ ശുപാര്‍ശയെ അടിസ്ഥാനമാക്കിയാണിത്. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് ഹൈസ്കൂളുകളിലായി 1100 മണിക്കൂർ പഠനസമയം നിർബന്ധിതമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.എന്നിരുന്നാലും, സമയമാറ്റം മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത തീവ്രമായ ആശങ്ക പ്രകടിപ്പിക്കുന്നു. 12 ലക്ഷം വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.സമയമാറ്റം പുനപരിശോധിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച വിദ്യാഭ്യാസമന്ത്രി, ഇതിന് കോടതിയുടെ അനുമതിയുണ്ടാകേണ്ടതുണ്ടെന്ന നിലപാടിലാണ്. ഹൈക്കോടതിയുടെ നിർദേശപ്രകാരം തന്നെയാണ് സർക്കാർ ഈ നീക്കം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version