ബിപിസിഎല്ലില്‍ ജോലി വേണോ? ഈ യോഗ്യതയുള്ളവരാണോ? കൈനിറയെ ശമ്ബളം വാങ്ങാം

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (BPCL) വിവിധ തസ്തികകളിലായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂനിയർ എക്‌സിക്യൂട്ടീവ്, അസോസിയേറ്റ് എക്‌സിക്യൂട്ടീവ്, സെക്രട്ടറി എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

യോഗ്യതയ്ക്കും അനുഭവത്തിനും അടിസ്ഥാനമാക്കിയുള്ള ഒഴിവുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 ജൂൺ 27ന് മുമ്പായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്) തസ്തികക്ക് മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്‌സ്, സിവിൽ, കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്, ബിഇ അല്ലെങ്കിൽ ബി.എസ് സി (എഞ്ചിനീയറിങ്) യോഗ്യതയും കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് ആവശ്യമായത്. ജൂനിയർ എക്‌സിക്യൂട്ടീവ് (എഞ്ചിനീയറിങ്) തസ്തികക്ക് ഈ വിഷയങ്ങളിൽ ഡിപ്ലോമയും 5 വർഷത്തെ പ്രവൃത്തി പരിചയവുമാണ് വേണം.ജൂനിയർ എക്‌സിക്യൂട്ടീവ് (അക്കൗണ്ട്‌സ്) തസ്തികക്ക് ഇന്റർ CA അല്ലെങ്കിൽ ഇന്റർ CMA യോഗ്യതയ്ക്കൊപ്പം ബിരുദവും 5 വർഷത്തെ അനുഭവവുമാണ് ആവശ്യമായത്. അസോസിയേറ്റ് എക്‌സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) തസ്തികക്ക് എംഎസ്‌സി കെമിസ്ട്രിയിൽ (ഓർഗാനിക്, ഇൻഓർഗാനിക്, ഫിസിക്കൽ, അനലറ്റിക്കൽ വിഭാഗങ്ങളിൽ സ്പെഷ്യലൈസേഷനോടുകൂടി) 3 വർഷം പ്രവൃത്തി പരിചയവുമാണ് വേണ്ടത്. സെക്രട്ടറി തസ്തികയ്ക്കായി പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി എന്നിവയിൽ ഏതെങ്കിലും യോഗ്യതയും 5 വർഷത്തെ അനുഭവവുമാണ് ആവശ്യമായത്.ഉദ്യോഗാർത്ഥികൾ BPCL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ വിജ്ഞാപനം വായിച്ച ശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. Associate Executive (Engineering), Junior Executive (Engineering), Junior Executive (Accounts), Associate Executive (Quality Assurance), Secretary എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതിയായ ജൂൺ 27 മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version