ക്ഷേമപെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷന്‍ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പ്രതിവർഷം ആനുകൂല്യം ലഭിക്കുന്നവർക്ക് പ്രതിമാസം ₹1600 വീതമാണ് പെൻഷന്‍ ലഭിക്കുന്നത്.ചൊവ്വാഴ്ച ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

അഞ്ച് വർഷമായി തുടരുന്ന രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ ഇതിനായി 38,500 കോടി രൂപ ചെലവാക്കിയതായി അദ്ദേഹം വ്യക്തമാക്കി. 2016-21ലെ ഒന്നാം എല്‍ഡിഎഫ് മന്ത്രിസഭയുടെ കാലഘട്ടത്തിൽ യുഡിഎഫ് ഭരണകാലത്ത് ഉള്ളതടക്കമുള്ള കുടിശ്ശികയും അടക്കിയാണ് 35,154 കോടി രൂപ വിതരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.ഇതിലൂടെ അവസാന ഒന്‍പത് വർഷത്തിനുള്ളിൽ ഒന്നും രണ്ടും എൽഡിഎഫ് സർക്കാരുകൾ ചേർന്ന് 73,654 കോടി രൂപയാണ് ക്ഷേമപെൻഷനായി സംസ്ഥാനത്തിന്‍റെ വിവിധ വിഭാഗങ്ങളിലേക്ക് വിതരണം ചെയ്തത്.അതേസമയം, 2011-16 കാലഘട്ടത്തില്‍ യുഡിഎഫ് സർക്കാർ ആകെ ചെലവാക്കിയത് 9,011 കോടി രൂപ മാത്രമാണെന്നും ബാലഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ നേരിടുന്ന സാമ്പത്തിക തടസ്സങ്ങൾക്കിടയിലും ക്ഷേമനീതി പിന്തുടരുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version