പെട്രോള്‍, പാചകവാതക വില ഉയരാന്‍ സാദ്ധ്യത; എണ്ണക്കമ്ബനികള്‍ കനത്ത പ്രതിസന്ധിയില്‍

രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയരുന്നത് ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികളെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ഇറാനെതിരേ ഇസ്രായേൽ ആക്രമണം തുടങ്ങിയതോടെ ബാരലിന് ക്രൂഡിന്റെ വില 75 ഡോളർ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

കവിഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തിൽ വില 80 ഡോളറിന്റെ അതിരിന് അടുത്ത് എത്തുകയും ചെയ്‍തു.ജനുവരി മുതൽ മാർച്ച് വരെ കുറഞ്ഞ വില നിലനിന്നതോടെ എണ്ണക്കമ്പനികൾക്ക് മികച്ച ലാഭമുണ്ടായിരുന്നെങ്കിലും, തത്സമയം വിലയിളക്കമില്ലാതെ ഇന്ധനവില ഉയരുന്നതാണ് കമ്പനികളെ ആശങ്കയിലാഴ്ത്തുന്നത്. നിലവിലെ വിലയില്‍ പെട്രോള്, ഡീസല്‍ വില്പനയില്‍ ലിറ്ററിന് സാദ്ധ്യതയുള്ള നഷ്ടം അഞ്ചു രൂപവരെ എത്തുന്നുവെന്ന് കമ്പനികൾ സൂചിപ്പിക്കുന്നു.ലാഭത്തിൽ തകർച്ചആദ്യമാസങ്ങളിൽ ക്രൂഡ് വില കുറഞ്ഞതോടെ കമ്പനികളുടെ ലാഭ മാർജിൻ ബാരലിന് രണ്ട് ഡോളറിൽ നിന്ന് ഒൻപത് ഡോളറായി ഉയർന്നിരുന്നു. എന്നാല്‍ ആ നേട്ടം ഇപ്പോൾ നഷ്ടമാകാൻ സാധ്യതയുള്ളതായാണ് കണക്ക്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക വിൽപ്പനയില്‍ കമ്പനികൾക്ക് നിലവിൽ സാദ്ധ്യതയുള്ള നഷ്ടം 180 രൂപത്തോളം ആണെന്നും റിപ്പോർട്ടുകൾ പറയുന്നു.യുദ്ധഭീഷണി: ക്രൂഡ് ലഭ്യതയെ ബാധിക്കുമോ?ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധഭീഷണി നേരത്തേക്കാൾ തീവ്രമായ സാഹചര്യത്തിലേക്ക് നീങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ എണ്ണവാങ്ങൽ അതിലേറെ ബാധിക്കില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിലവില്‍ ഇന്ത്യ ഇറാനിൽ നിന്ന് നേരിട്ട് ക്രൂഡ് വാങ്ങുന്നില്ല. എന്നാല്‍ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടാൽ വലിയ ആഘാതം ഉണ്ടാകാനുണ്ട്. ഇതിലൂടെ മാത്രമാണ് ഇന്ത്യയ്ക്ക് എണ്ണയും യൂറോപ്പിലേക്കുള്ള ഉത്പന്നങ്ങളും കടത്തുന്നത്.സി.എന്‍.ജി വിലയും ഉയരാമെന്ന് സൂചനയുദ്ധം ദൈർഘ്യമേറിയാൽ ക്രൂഡിനൊപ്പം സി.എന്‍.ജി, എല്‍.എന്‍.ജി വിലയും കൂടാനാണ് സാധ്യത. വിമാന ഇന്ധനം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകം എന്നിവയുടെ വില കൂടുക മുഖേന വ്യോമയാന, പെയിന്റ്, സിമന്റ് തുടങ്ങിയ വ്യവസായങ്ങൾക്കുള്ള ചെലവും ഉയരുമെന്നു വിദഗ്ധർ മുന്നറിയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version